ഈജിപ്ത് മുന്‍ പ്രസിഡന്റും ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സിക്ക് വധശിക്ഷ. കെയ്റോ കോടതിയാണ് വധശിക്ഷ വിധിച്ചത്.
2012 ഡിസംബറില്‍ പ്രസിഡന്‍റിന്റെ വസതിക്കു മുന്നില്‍ നടന്ന പ്രതിഷേധ പ്രകടനത്തേത്തുടര്‍ന്ന് 10 പേര്‍ മരിക്കാനിടയായ സംഭവത്തിലാണ് ഈജിപ്ത് കോടതി ശിക്ഷ വിധിച്ചത്. ഇതു കൂടാതെ മൂന്ന് കേസുകളും മുര്‍സിക്കെതിരെ ചുമത്തിയിട്ടുണ്ട്..
മുര്‍സിയെ കൂടാതെ 105 പേര്‍ക്കും കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. വിധി ഈജിപ്ത് ഗ്രാന്‍്റ് മുഫ്തിയുടെ അംഗീകാരത്തിന് വിട്ടിരിക്കുകയാണ്.