അന്തരിച്ച ബോക്‍സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ കോടിക്കണക്കിന് വരുന്ന സ്വത്തിനായി മക്കള്‍ ചര്‍ച്ച ആരംഭിച്ചതായി റിപ്പോര്‍ട്ട്. നാല് സ്‌ത്രീകളില്‍ നിന്നായുള്ള ഒമ്പത് മക്കളാണ് അലിയുടെ മൃതദേഹം ഖമ്പറടക്കുന്നതിന് മുമ്പ് തന്നെ രംഗത്ത് എത്തിയത്. ഏഴു പെണ്‍മക്കളും രണ്ട് ആണ്‍ മക്കളുമാണ് 80മില്യന്‍ ഡോളറിന്റെ ആസ്‌തികള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ആലോചിച്ചു തുടങ്ങിയത്.
മുഹമ്മദ് അലിയുടെ മരണവാര്‍ത്തയറിഞ്ഞ് മക്കളെല്ലാം വീട്ടിലെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ നാലാമത്തെ ഭാര്യ ലോണിയും മറ്റ് കുടുംബാംഗങ്ങളും വീട്ടില്‍ എത്തിയിട്ടുണ്ട്. അലിയുടെ അടുത്ത സുഹൃത്തുക്കളും എത്തിച്ചേരുന്നുണ്ട്. അതിനിടെ രണ്ടാം ഭാര്യയായ ഖലിലാഹില്‍ ജനിച്ച മകനായ ജൂനിയര്‍ അലിയും സഹോദരന്‍ റഹ്‌മാനും സ്വത്തുക്കള്‍ ലഭ്യമാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
കഴിഞ്ഞ കുറെ കാലമായി ഷിക്കാഗോയിലെ ചാരിറ്റികളുടെ സഹായത്തോടെയാണ് ഇയാളും കുടുംബവും ജീവിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ജോലികള്‍ ഒന്നും ഇല്ലാതിരുന്ന ജൂനിയര്‍ അലി പിതാവുമായി രണ്ടുവര്‍ഷമായി സംസാരിച്ചിട്ടില്ല. എന്നാല്‍, തന്നെ കുടുംബത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് ഇയാള്‍ ഉന്നയിക്കുന്നത്. അച്ഛനെ കാണാന്‍ ലോണി അനുവദിച്ചിരുന്നില്ലെന്നും തനിക്ക് അര്‍ഹമായ ഒന്നും ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.
അതേസമയം തന്നെ അലിയുടെ പവര്‍ ഓഫ് അറ്റോര്‍ണി ഇവരാണെന്നത് മറ്റ് കുടുംബാംഗങ്ങള്‍ക്കിടയില്‍ കടുത്ത നീരസത്തിന് വഴിയൊരുക്കിയിട്ടുണ്ട്. 80മില്യന്‍ ഡോളറിന്റെ ആസ്‌തികള്‍ മക്കള്‍ക്ക് തന്നെ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട് എങ്കിലും ആര്‍ക്കാണ് വില പിടിപ്പുള്ള ആസ്‌തികള്‍ ലഭ്യമാകുക എന്നാണ് ഏവര്‍ക്കും സംശയം. ബാങ്ക് ബാലന്‍സുകള്‍ക്കൊപ്പം നിരവധി വീടുകളും ബിസിനസ് സംരഭങ്ങളും അലിക്കുണ്ട്.