അമേരിക്കയില്‍ നവജാതശിശുവിനെ ഏഴ് നില കെട്ടിടത്തില്‍ നിന്നും അമ്മ എറിഞ്ഞു കൊലപ്പെടുത്തി. യോങ്കേഴ്‌സ് സ്വദേശിയായ ജെന്നിഫര്‍ ബെറി (33) എന്ന സത്രീയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഇവര്‍ കാമുകനില്‍ നിന്ന് മറച്ചു വെച്ചിരിയ്ക്കുകയായിരുന്നു. കാമുകന്റെ വീട്ടില്‍ വെച്ച് പ്രസവിച്ച ബെറി പൊക്കിള്‍കെകാടി പോലും മുറിയ്ക്കാതെ കുഞ്ഞിനെ അപ്പാര്‍ട്ട്‌മെന്റിന്റെ ജനലില്‍ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന് ജനിച്ചപ്പോള്‍ ജീവനുണ്ടായിരുന്നുവെന്നും താഴേക്ക് വലിച്ചെറിഞ്ഞപ്പോള്‍ ഉണ്ടായ ക്ഷതമാണ് കുഞ്ഞിന്റെ മരണകാരണമെന്നും കണ്ടെത്തി. സംഭവത്തില്‍ പോലീസ് ഇവരെ അറസ്റ്റു ചെയ്തു.ജെന്നിഫറിനെതിരെ കൊലപാതകത്തിനും നരഹത്യയ്ക്കും കേസെടുത്തിട്ടുണ്ട്.