ആഗോള മുസ്ലിം ജനവിഭാഗം അംഗീകരിക്കണമെന്ന് ഐഎസ്ഐഎസ്അവരോധിച്ച ഖലീഫ അബൂബക്കര്‍ അല്‍ ബാഗ്ദാദി. ഇറാഖിലെ മൊസൂളിലെ പളളിയില്‍ വിശ്വാസികളോട് പ്രഭാഷണം നടത്തുന്ന ബാഗ്ദാദിയുടെ ദൃശ്യങ്ങള്‍ വിമതര്‍ പുറത്തുവിട്ടു. തന്‍റെ പ്രഭാഷണത്തില്‍ ആഗോള മുസ്ലിം വിഭാഗങ്ങളോട് തന്നെ ഖലീഫയായി അംഗീകരിച്ച് യോജിച്ച് പ്രവര്‍ത്തിക്കണമെന്നും അബൂബക്കല്‍ അല്‍ ബാഗ്ദാദി ആവശ്യപ്പെടുന്നുണ്ട്.
ഐഎസ്ഐഎസ്ന്റെ മാധ്യമവിഭാഗമായ അല്‍ ഫുക്ക്‌റാനാണ് 21 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ വെബ്സൈറ്റ് വഴി പുറത്തുവിട്ടത്. കറുത്ത വസ്ത്രവും തലപ്പാവും ധരിച്ചെത്തിയ വ്യക്തി ആബൂബക്കര്‍ അല്‍ ബാഗ്ദാദിയാണെന്ന് സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല.
സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ബാഗ്ദാദി ഗുരുതരമായി പരുക്കേറ്റ് സിറിയയിലേക്ക് കടന്നു തുടങ്ങിയ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ്ദൃശ്യങ്ങള് പുറത്തുവന്നിരിക്കുന്നത്.
ദൃശ്യങ്ങള്‍ പുറത്തുവരുന്നതിന് മുന്‍പ് ബാഗ്ദാദിയുടേതെന്ന് പറയാവുന്ന രണ്ട് ചിത്രങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. അമേരിക്കയില്‍ തടവില്‍ കഴിയുന്നകാലത്ത് എടുത്തവയാണ് അവ.