മങ്കിപോക്‌സ് രോഗം പലരാജ്യങ്ങളിലും കണ്ടെത്തി: ലൈംഗിക ബന്ധത്തിലൂടെയും രോഗം പകരുമെന്ന് വിദഗ്ധര്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 19 മെയ് 2022 (17:07 IST)
മങ്കിപോക്‌സ് രോഗം പലരാജ്യങ്ങളിലും കണ്ടെത്തിയിരിക്കുകയാണ്. ലൈംഗികതയിലൂടെയും രോഗം പകരുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇംഗ്ലണ്ടിന് പുറമേ സ്‌പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യൂറോപ്പില്‍ മാത്രമല്ല അമേരിക്കയിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മെയ് ഏഴിനാണ് ആദ്യമായി ലണ്ടനില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്. നൈജീരിയയില്‍ നിന്നും വന്ന ആളിനാണ് രോഗം സ്ഥിരീകരിച്ചത്. എങ്ങനെയാണ് രോഗം വ്യാപിച്ചതെന്ന് ആരോഗ്യവിദഗ്ധര്‍ക്ക് ഒരുപിടിയുമില്ല. രോഗം മൂക്കിലൂടെയും വായിലൂടെയും കണ്ണിലൂടെയും പകരാം. ലൈംഗിക ബന്ധത്തിലൂടെയും രോഗം പകരാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article