ആറുവയസ്സുകാരന്‍ മകന് ഐപാഡ് കളിക്കാന്‍ നല്‍കി; അമ്മയറിയാതെ മകന്‍ അക്കൗണ്ടില്‍ നിന്നും തീര്‍ത്തത് 11 ലക്ഷം രൂപ

ശ്രീനു എസ്
ചൊവ്വ, 15 ഡിസം‌ബര്‍ 2020 (13:31 IST)
ന്യൂയോര്‍ക്ക് സ്വദേശി ജസീക്കയ്ക്കാണ് തന്റെ ആറുവയസ്സുകാരന്‍ മകന് ഐപാഡ് കളിക്കാന്‍ നല്‍കിയതുവഴി 11 ലക്ഷം രൂപയോളം നഷ്ടമായത്. ജസീക്കയുടെ മകന്‍ ജോര്‍ജ് ജോണ്‍സണ്‍ ഗെയിം കളിക്കുന്നതിനായി ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് പര്‍ചെയ്സ് ചെയ്തതു വഴിയാണ് ജസീക്കയ്ക്ക് 16000 ഡോളര്‍ ( 11 ലക്ഷം രൂപ) നഷ്ടമായത്. കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു ജസീക്കയുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായത്.2500ഡോളര്‍ വീതം 25 തവണയാണ് പണം അക്കൗണ്ടില്‍ നിന്ന് പോയത് എന്ന് മനസ്സിലാക്കിയ ജസീക്ക ഏതെങ്കിലും സൈബര്‍ അറ്റാക്ക് വഴിയാവും പണം നഷ്ടപ്പെട്ടത് എന്നാണ് കരുതിയത്.എന്നാല്‍ അത്തരത്തില്‍ ഒന്നും ഉണ്ടായിട്ടില്ലയെന്ന് ബാങ്ക് അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതിനുപിന്നില്‍ തന്റെ ആറുവയസ്സുകാരന്‍ മകനാണെന്ന് തിരിച്ചറിയുന്നത്.
 
ആപ്പിള്‍ ആപ്പ് സ്റ്റോര്‍ വഴിയാണ് പണം നഷ്ടപ്പെട്ടതെന്ന് മനസ്സിലായതിനെതുടര്‍ന്ന് ആപ്പിള്‍ കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും പണം തിരികെ നല്‍കാനാകില്ലെന്ന് അവര്‍ അറിയിച്ചു. ഒരു പര്‍ചെയ്സ് നടന്ന് 60 ദിവസത്തിനുള്ളില്‍ അറിയിച്ചാല്‍ മാത്രമേ പണം തിരികെ നല്‍കാനാകുവെന്ന് അവര്‍ വ്യക്തമാതക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article