ചിലപ്പോള്‍ അത്യാവശ്യമായി ഒരു ഫോണ്‍ ചെയ്യേണ്ട ഘട്ടത്തിലാവും മൊബൈലില്‍ ചാര്‍ജ്ജില്ലാതാകുക ബസ്സിലും മറ്റുമാണ് യാത്രയെങ്കില്‍ പറയുകയെ വേണ്ട.എന്നാല്‍ ഇതിനോരു പരിഹാരമാകുകയാണ് ശബ്ദം കോണ്ട് മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുന്ന പുതിയ സാങ്കേതിക വിദ്യ.
ലണ്ടനിലെ ക്വീന്‍സ് മേരി യൂനിവേഴ്‌സിറ്റിയിലെയും പ്രമുഖ മൊബൈല്‍ നിര്‍മാണ കമ്പനിയായ നോക്കിയയിലെയും ശാസ്ത്രജ്ഞരാണ് പുതിയ സങ്കേതിക വിദ്യ വികസിപ്പിച്ചത്.ചുറ്റുപാടില്‍നിന്നുള്ള ശബ്ദമുപയോഗിച്ച് ഫോണ്‍ ചാര്‍ജ്‌ചെയ്യാന്‍ സഹായിക്കുന്ന ഒരു ഊര്‍ജ സംഭരണ മാതൃകയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
ചലനോര്‍ജത്തെ വൈദ്യുതോര്‍ജമാക്കി മാറ്റി വോള്‍ട്ടേജ് ഉല്‍പാദിപ്പിക്കുന്ന പ്രത്യേകതയുള്ള സിങ്ക് ഓക്‌സൈഡിന്റെ നാനോ കമ്പികളാണ് ഇതിലുള്ളത്.
വിവിധ പ്രതലങ്ങളില്‍ ഒട്ടിച്ചുവെക്കുന്ന ഈ നാനോ കമ്പികള്‍ ചുറ്റുമുള്ള ശബ്ദംകൊണ്ടുള്ള കമ്പനത്താല്‍ പ്രവര്‍ത്തിക്കുകയും ഊര്‍ജ്ജം ഉല്പാദിക്കപ്പെടുകയും ചെയ്യും.ഈ ഊര്‍ജ്ജമാണ് ഫോണ്‍ ചാര്‍ജ്‌ചെയ്യാന്‍ ഉപയോഗിക്കുക