തകര്‍ന്ന വിമാനം തേടിയിറങ്ങി, കിട്ടിയത് മുങ്ങിയ കപ്പല്‍...!
ബുധന്‍, 13 മെയ് 2015 (17:55 IST)
മലേഷ്യൻ എയർലൈൻസിന്റെ കാണാതായ വിമാനം എംഎച്ച് 370നു വേണ്ടി ഇന്ത്യൻ മഹാസമുദ്രത്തിൽ നടത്തിയ തിരച്ചിലില്‍ ഇതുവരെ വിമാനം കണ്ടെത്താനായില്ലെങ്കിലും കടലില്‍ പത്തിമ്പതാം നൂറ്റാണ്ടില്‍ മുങ്ങിയ ചരക്കുകപ്പല്‍ കണ്ടെത്തി. ഓസ്ട്രേലിയന്‍ പര്യവേക്ഷകരാണ് കപ്പല്‍ കണ്ടെത്തിയത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2.5 മൈൽ താഴ്ചയിലുള്ള വസ്തുവിന്റെ തരംഗങ്ങളാണ് സോണാർ ഉപകരണം വ്യക്തമാക്കിയത്.
ഉപകരണത്തില്‍ നിന്നുള്ള് തരംഗങ്ങള്‍ പരിശോധിച്ചപ്പോള്‍ അത് വിമാനത്തിന്റേതല്ല എന്ന് മനസിലായി. എന്താണ് എന്ന് അറിയാനുള്ള അന്വേഷകരുടെ കൗതുകത്തിലാണ് അത് ഒരു കപ്പലാണെന്ന് മനസിലായത്. ഇന്റ്ന്യന്‍ മഹാസമുദ്രത്തില്‍ നൂറുകണക്കിന് ചരക്കുകപ്പലുകള്‍ മുങ്ങിയിട്ടുണ്ട്. അവയില്‍ ഏതാണ് ഇത് എന്ന് കണ്ടെത്താന്‍ പ്രയാസമാണെന്നാണ് തിരച്ചില്‍ സംഘങ്ങള്‍ പറയുന്നത്.
അതേസമയം, തിരച്ചിൽ കപ്പലുകൾ എംഎച്ച് 370 വിമാനം കണ്ടെത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോയെന്നും എടിഎസ്ബി അധികൃതർ അറിയിച്ചു. തിരച്ചിൽ പ്രദേശത്തിന്റെ 75% ഇതുവരെ പരിശോധിച്ചു. ഇപ്പോൾ ഈ മേഖലയ്ക്കു പുറത്തുള്ളവയാണ് പരിശോധിക്കുന്നത്. തിരച്ചിൽ വ്യാപിപ്പിക്കുന്നതിനുള്ള ചെലവ് 80 മില്യൺ യുഎസ് ഡോളർ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
(ചിത്രത്തിനു കടപ്പാട് - ഓസ്ട്രേലിയൻ ട്രാൻസ്പോർട് സേഫ്റ്റി ബ്യൂറോ