മെക്സിക്കന്‍ ഉൽപ്പന്നങ്ങൾക്ക് നികുതി വർധിപ്പിക്കും; കടുത്ത നിലപാടുമായി ട്രം‌പ്

വെള്ളി, 27 ജനുവരി 2017 (09:08 IST)
മെക്സിക്കോക്കെതിരെ കടുത്ത നിലപാടുമായി അമേരിക്ക. കുടിയേറ്റം തടയുന്നതിനായി മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതിനുള്ള തുക കണ്ടെത്താന്‍ മെക്സിക്കോയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വർധിപ്പിച്ച് മതിൽ നിർമാണത്തിനുള്ള പണം കണ്ടെത്തുന്നതിനാണ് ആലോചിക്കുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. 
 
ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വധിപ്പിക്കുന്നതിലൂടെ പ്രതിവര്‍ഷം പത്ത് ബില്ല്യണ്‍ ഡോളറിന്റെ നേട്ടമുണ്ടാക്കാമെന്നാണ് അമേരിക്ക കണക്കു കൂട്ടുന്നത്. നിയമവിദഗ്ദരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഈ പുതിയ തീരുമാനം. മെക്സിക്കോയ്ക്കും യുഎസിനുമിടയിൽ മതിൽ പണിയുന്നതിനായുള്ള ഉത്തരവിൽ ട്രംപ് ബുധനാഴ്ചയാണ് ഒപ്പുവച്ചിരുന്നത്. 
 

വെബ്ദുനിയ വായിക്കുക