മാരക പകര്‍ച്ചവ്യാധിയായ മെഴ്‌സ് വൈറസ് ദക്ഷിണ കൊറിയയില്‍ പടരുന്നു. ബഹ്റൈനില്‍നിന്ന് ദക്ഷിണ കൊറിയയില്‍ മടങ്ങിയെത്തിയ ഒരാളിലാണ് ആദ്യമായി രോഗം കണ്ടത്തെിയത്. ഇയാള്‍ക്ക് ചികിത്സ നല്‍കിയ ആശുപത്രിയിലുണ്ടായിരുന്ന 18 ഓളം പേരിലേക്ക് രോഗം പടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഇവരുമായി ഇടപഴകിയവരെന്നു കരുതുന്ന 700 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വൈറസ് ബാധ ആരോഗ്യ അധികൃതര്‍ നിതാന്ത ജാഗ്രതയിലാണ്. 2012ല്‍ സൗദി അറേബ്യയിലാണ് രോഗം കണ്ടെത്തിയത്. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വൈറസ് നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ വീണ്ടും വൈയറസ് വീണ്ടും റിപ്പോര്‍ട്ട് ചെയ്തത് ലോകത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.