മെര്‍സ്: ദക്ഷിണകൊറിയയില്‍ മരണം 169 ആയി

Webdunia
ഞായര്‍, 21 ജൂണ്‍ 2015 (12:34 IST)
ദക്ഷിണ കൊറിയയില്‍ മിഡില്‍ ഈസ്റ്റ് റെസിപിറേറ്ററി സിന്‍ഡ്രോം അഥവാ മെര്‍സ് ബാധിച്ച്  മരിച്ചവരുടെ എണ്ണം 169 ആയി. ഞായറാഴ്‌ച മൂന്നുപേര്‍ക്കു കൂടി രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, പുതിയ രോഗികളില്‍ രണ്ടുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്ന് ദക്ഷിണകൊറിയന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 
ഇവരിലൊരാള്‍ സിയോളില്‍ പ്രവര്‍ത്തിക്കുന്ന സാംസങ് മെഡിക്കല്‍ സെന്ററിലെ ഡോക്‌ടറും രണ്ടാമത്തെയാള്‍ മെര്‍സ് രോഗിയുടെ എക്‌സറേ എടുത്ത ടെക്‌നീഷ്യനാണ്‍‍.
 
ദക്ഷിണകൊറിയയില്‍ മെര്‍സ് പിടിപെട്ട് മരിച്ചവരുടെ എണ്ണം 25 ആയിട്ടുണ്ട്. രോഗം പിടിപെട്ടവരില്‍ 14.8 ശതമാനം പേരും മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.