ദക്ഷിണ കൊറിയയില്‍ മെര്‍സ് ബാധിതരുടെ എണ്ണം 179 ആയി

Webdunia
ബുധന്‍, 24 ജൂണ്‍ 2015 (08:32 IST)
ദക്ഷിണ കൊറിയയെ ഭീതിയിലാഴ്‌ത്തി പടരുന്ന മെര്‍സ് ബാധിച്ചവരുടെ സംഖ്യ 179. പുതുതായി നാല് ആളുകളില്‍ കൂടി രോഗം സ്ഥിരീകരിച്ചു. രോഗം ഇനിയും പടരാന്‍ സാധ്യതയുണ്ടെന്ന് ബുധനാഴ്ച ദക്ഷിണ കൊറിയന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ സാഹചര്യത്തില്‍ ആരോഗ്യ സംബന്ധമായ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നവര്‍ ചികിത്സ തേടണമെന്ന് അധികൃതര്‍ അറിയിച്ചു.

മേയിലാണ് മെര്‍സ് രോഗം രാജ്യത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ രോഗം സ്ഥിരീകരിച്ച 67 പേര്‍ ആശുപത്രി വിട്ടു. സൌദിയില്‍ കുറച്ചു മാസങ്ങള്‍ക്കു മുമ്പ് മെര്‍സ് ബാധിച്ചു നിരവധി പേര്‍ മരിച്ചിരുന്നു.