ഇന്ത്യയ്‌ക്കെതിരെയുള്ള അവസാന ഏകദിനത്തില്‍ ഓസ്‌ട്രേലിയന്‍ താരം ഗ്ലൈന്‍ മാക്‌സ്‌വെല്‍ കളിക്കാന്‍ സാധ്യതയില്ല. നാലാം ഏകദിനത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ കാല്‍മുട്ടിലേറ്റ പരുക്കിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് മത്സരം നഷ്ടമാകുന്നത്.
നാലാം മത്സരത്തില്‍ പതിമൂന്ന് റണ്‍സ് നേടി ക്രീസില്‍ നില്‍ക്കുമ്പോഴാണ് മാക്‌സ്‌വെല്ലിന് പരുക്കേറ്റത്. എന്നാല്‍ പരുക്ക് വകവയ്ക്കാതെ ക്രീസില്‍ തുടര്‍ന്ന താരം ആറ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ ഇരുപതു പന്തില്‍ നിന്ന് നാല്‍പ്പത്തിയൊന്ന് റണ്‍സ് നേടുകയും ചെയ്തു.