അധോലോക സംഘത്തെ പൊലീസ് വെടിവെച്ചു കൊന്നു

Webdunia
ബുധന്‍, 2 ജൂലൈ 2014 (12:07 IST)
മെക്‌സിക്കോ സിറ്റിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയായ താത്‌ലായയില്‍ നടന്ന പൊലീസും അധോലോക സംഘത്തിലെ ആളുകളുമായുമുള്ള വെടിവെപ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു.

പോലീസും അക്രമിസംഘവും തമ്മില്‍ രൂക്ഷമായ വെടിവെപ്പാണുണ്ടായത് തുടര്‍ന്ന് 22 പേര്‍ കൊല്ലപ്പെടുകയായിരുന്നു. മരിച്ചവരെല്ലാം അധോലോക സംഘത്തിലെ ആളുകളാണ്.

ആക്രമങ്ങള്‍ക്ക് കുപ്രസിദ്ധിയുള്ള മെക്‌സിക്കോയില്‍ കൊലപാതകങ്ങള്‍ കഴിഞ്ഞവര്‍ഷം 14 ശതമാനം വര്‍ധിച്ചതായാണ് കണക്ക്. 2007 ന് ശേഷം മെക്‌സിക്കോയില്‍ അക്രമസംഭവങ്ങളില്‍ 90000 പേര്‍ മരിച്ചിട്ടുണ്ട്.