ഭൂകമ്പങ്ങള്‍ക്ക് കാരണം സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നത്: മൗലാന ഫസ്‌ലൂര്‍ റഹ്മാന്‍

Webdunia
ഞായര്‍, 31 മെയ് 2015 (14:28 IST)
സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ച് ജമിയത്ത് ഉലേമ - ഇ- ഇസ്ലാമി ഫസല്‍ എന്ന മതരാഷ്ട്രീയ സംഘടനയുടെ തലവന്‍ മൗലാന ഫസ്‌ലൂര്‍ റഹ്മാന്‍ രംഗത്ത്. ലോകമെമ്പാടും ഭൂകമ്പങ്ങളുണ്ടാകുന്നതിനും പണപ്പെരുപ്പം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കാരണം സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതാണ്. സ്ത്രീകള്‍ ജീന്‍സിട്ട് തെരുവിലൂടെ നടക്കുകയാണ്. അത് ഏതുവിധത്തിലും തടയണമെന്നും അദ്ദേഹം പറഞ്ഞു.
 
സ്ത്രീകളെ ചാക്കില്‍ പൊതിഞ്ഞ അരിപോലെ വീട്ടിനുള്ളില്‍ സൂക്ഷിച്ചാല്‍ താലിബാന്റെ ആക്രമണങ്ങള്‍ ഇല്ലാതാകും. സ്ത്രീകള്‍ ജീന്‍സിട്ട് തെരുവിലൂടെ നടക്കുന്നതിനെതിരെ സൈന്യം 'യുദ്ധം' പ്രഖ്യാപിക്കണമെന്നും പത്രസമ്മേളനത്തില്‍ മൗലാന ആവശ്യപ്പെട്ടു.