ഇന്ത്യന്‍ വംശജന് ഗണിത നൊബേല്‍. ഇന്ത്യന്‍ വംശജനായ മഞ്ജുള്‍ ഭാര്‍ഗവ ഉള്‍പ്പടെ നാലുപേരാണ് 'ഗണിത നൊബേല്‍ പുരസ്കാരം' എന്നറിയപ്പെടുന്ന 'ഫീല്‍ഡ് മെലിന്' അര്‍ഹരായത്. ആദ്യമായാണ് ഇന്ത്യന്‍ വംശജന്‍ പുരസ്കാരത്തിന് അര്‍ഹനാകുന്നത്.
മാത്രമല്ല, ഫീല്‍ഡ് മെഡലിന്റെ 78 വര്‍ഷത്തെ ചരിത്രത്തില്‍ ഒരു സ്ത്രീക്ക് ഈ പുരസ്‌കാരം ആദ്യമായി ലഭിച്ചു എന്ന പ്രത്യേകതയും ഉണ്ട്. ഇറാനിയന്‍ വംശജയായ മറിയം മിര്‍സാഖാനിയാണ് ഫീല്‍ഡ് മെഡല്‍ നേടുന്ന ആദ്യ വനിത. 37-കാരിയായ മിര്‍സാഖാനി കാലിഫോര്‍ണിയയില്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഗണിത പ്രൊഫസറാണ്.
ബ്രിട്ടനില്‍ വാര്‍വിക് സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന 38-കാരനായ ഓസ്ട്രിയന്‍ ഗണിതവിദഗ്ധന്‍ മാര്‍ട്ടിന്‍ ഹെയ്‌രര്‍, പാരീസില്‍ മാത്തമാറ്റിക്‌സ് ഓഫ് ജുസ്സ്യൂ ഇന്‍സ്റ്റിട്ട്യൂട്ടില്‍ പ്രവര്‍ത്തിക്കുന്ന 35-കാരനായ ബ്രസീലിയന്‍ വംശജന്‍ ആര്‍തര്‍ അവില എന്നിവരാണ് 2014 ലെ ഫീല്‍ഡ് മെഡലിന് അര്‍ഹരായ മറ്റ് രണ്ടുപേര്‍.
കനേഡിയന്‍-അമേരിക്കന്‍ 'ഗണിത മാന്ത്രികന്‍' എന്നാണ് മഞ്ജുള്‍ ഭാര്‍ഗവ അറിയപ്പെടുന്നത്. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ഗണിതശാസ്ത്രജ്ഞനാണ് അദ്ദേഹം.