ഒരേസമയം മാര്‍പാപ്പ കാര്‍മികത്വം വഹിച്ചത് 20 വിവാഹങ്ങള്‍ക്ക്. കത്തോലിക്കാ സഭയില്‍ പുതിയ മാറ്റത്തിനാണ് വിവാഹത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ വഴിതുറന്നത്. വര്‍ഷങ്ങളായി ഒരുമിച്ചു ജീവിച്ചവരും കുട്ടികളുള്ളവരും വത്തിക്കാനില്‍ വിവാഹിതരായവരില്‍ ഉള്‍പ്പെടുന്നു.
സഭാ പാരമ്പര്യത്തിന് വിരുദ്ധമായി പുതിയ ചരിത്രത്തിനാണ് ഫ്രാന്‍സിസ് മാര്‍പാപ്പാ വഴിതുറന്നത്. വത്തിക്കാനില്‍ 14വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായാണ് ഒരുമാര്‍പാപ്പാ വിവാഹചടങ്ങിന് മുഖ്യകാര്‍മികത്വം വഹിച്ചത്. 2000ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് അവസാനമായി വിവാഹത്തിന് കാര്‍മികനായത്.
വര്‍ഷങ്ങളായി ഒരുമിച്ച് ജീവിച്ചവരെയും കുട്ടികളുള്ളവരെയും വിവാഹിതരാക്കി സഭയുടെ യാഥാസ്ഥിതിക കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു പാപ്പ. വിവാഹച്ചടങ്ങില്‍ ഒാരോദമ്പതികളുടെയും അടുത്തെത്തി മാര്‍പാപ്പാ വിവാഹപ്രതിഞ്ജ ചൊല്ലികൊടുത്തു.
സഭാ പാരമ്പര്യത്തിന് വിരുദ്ധമായി വിവാഹേതര ബന്ധംപുലര്‍ത്തുന്നവരെ കുടുംബജീവിതത്തിലേക്ക് നയിക്കുന്നതിനും സഭയുമായി കൂടുതല്‍ അടുപ്പംപുലര്‍ത്തുന്നതിനും വഴിതെളിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വത്തിക്കാന്‍ അറിയിച്ചു. എന്തായാലും വിവാഹം, വിവാഹമോചനം എന്നിവ സംബന്ധിച്ച് സഭയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നതാണ് മാര്‍പാപ്പായുടെ നടപടി.