മരിയോ ബല്ലോറ്റെല്ലിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച

Webdunia
ഞായര്‍, 18 മെയ് 2014 (16:16 IST)
ഇറ്റാലിയന്‍ ഫുട്ബോള്‍ താരമായ മരിയോ ബല്ലോറ്റെല്ലിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. ബലോറ്റെലി സഹോദരനൊപ്പം പുറത്തുപോയപ്പോഴാണ്‌ മോഷണം നടന്നത്‌.

ഇദ്ദേഹത്തിന്റെ കാറും സ്വര്‍ണവും വാച്ചുകളുമടക്കം കള്ളന്‍ കോണ്ടുപോയത് കോടിക്കണക്കിനു രൂപ മൂല്യം വരുന്നവയാണെന്ന് പൊലീസ് അറിയിച്ചു.

ബലോറ്റെലിയും സഹോദരനും തിരികെയെത്തിയപ്പോള്‍ വീട്‌ കുത്തിത്തുറന്ന നിലയിലായിരുന്നു. പിന്നീട്‌ വീടിന്‌ വെളിയില്‍ കാര്‍ തകര്‍ത്തനിലയില്‍ കണ്ടെത്തി.  പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.