9/11 ആക്രമണത്തിലെ ഡസ്റ്റ് ലേഡിയെന്നറിയപ്പെട്ട മാര്‍സി അന്തരിച്ചു

Webdunia
വ്യാഴം, 27 ഓഗസ്റ്റ് 2015 (16:31 IST)
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ദുഃഖകാഴ്ചകളിലെ നായികയയ ഡസ്റ്റ് ലേഡി എന്ന അറിയപ്പെട്ടിരുന്ന  മാര്‍സി ബോഡേഴ്‌സ് അന്തരിച്ചു.അര്‍ബുദരോഗത്തെതുടര്‍ന്നായിരുന്നു മാര്‍സിയുടെ മരണം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പൊടിയില്‍ കുളിച്ച് നില്‍ക്കുന്ന മാര്‍സി ബോഡേഴ്‌സിന്റെ ചിത്രം ഏറെ പ്രശസ്തമായിരുന്നു. എന്ന എഎഫ്പിയുടെ ഫോട്ടോഗ്രാഫറായിരുന്നു ചിത്രം പകര്‍ത്തിയത്.

2014ല്‍ മാര്‍സിക്ക് വയറില്‍ ക്യാന്‍സര്‍ ബാധ സ്ഥിരീകരിച്ചു. അന്ന് ഇരട്ടഗോപുരം തകര്‍ന്നപ്പോഴുള്ള പൊടി ശ്വസിച്ചതാണ് തന്നെ രോഗിയാക്കിയതെന്നാണ് മാര്‍സി വിശ്വസിച്ചത്.  വേള്‍ഡ് ട്രേഡ് സെന്ററില്‍ ജോലിക്ക് പ്രവേശിച്ച് ഒരു മാസം കഴിയുന്നതിന് മുമ്പാണ് ലോകത്തെ ഞെട്ടിച്ച  ആക്രമണം നടന്നത്. കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചു കയറ്റുമ്പോള്‍ 81 ആം നിലയിലെ ഓഫീസ് മുറിയിലായിരുന്നു മാര്‍സി. മുറി വിട്ടു പോകരുതെന്ന മേലുദ്യോഗസ്ഥന്റെ വാക്കു കേള്‍ക്കാതെ ഇറങ്ങിയോടിയതാണ് മാര്‍സിക്ക് രക്ഷയായത്.