പാതി വേവിച്ച ഇറച്ചി കഴിച്ചത് പണിയായി, 52കാരന്റെ തലച്ചോറിനുള്ളിൽ വിരകളുടെ മുട്ടകൾ കണ്ടെത്തി

അഭിറാം മനോഹർ
തിങ്കള്‍, 11 മാര്‍ച്ച് 2024 (20:19 IST)
വിട്ടുമാറാത്ത തലവേദനയെ തുടര്‍ന്ന് ചികിത്സ തേടിയ അമേരിക്കയിലെ ഫ്‌ളോറിഡ സ്വദേശിയായ 52കാരന്റെ തലച്ചോറിനുള്ളില്‍ നിന്നും വിരകളുടെ മുട്ടകള്‍ കണ്ടെത്തി. മാസങ്ങളായി തുടരുന്ന തലവേദന കാരണമാണ് ഇയാള്‍ ചികിത്സ തേടിയത്. തുടര്‍ന്ന് ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ തലച്ചോറിനുള്ളില്‍ നിന്നും വിരകളുടെ മുട്ടകള്‍ കണ്ടെത്തിയത്. സ്‌കാനിംഗ്ല് തലച്ചോറിന്റെ ഒരുവശത്തുനിന്നുമായി ഒന്നിലധികം സിസ്റ്റുകള്‍ കണ്ടെത്തി.
 
സ്ഥിരമായി പാതി വേവിച്ച ബേക്കണ്‍ ഇയാള്‍ കഴിക്കുമായിരുന്നു. അങ്ങനെയാണ് തലച്ചോറില്‍ വിരകളുടെ മുട്ടകള്‍ രൂപപ്പെട്ടതെന്നും ഇത്തരത്തില്‍ പാകം ചെയ്ത ബേക്കണ്‍ കഴിച്ചതിലൂടെ അണുബാധ ആമാശയത്തില്‍ വിരകളായി മാറുകളും അത് പിന്നീട് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ എത്തപ്പെടുകയും ചെയ്തതാകാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

അനുബന്ധ വാര്‍ത്തകള്‍

Next Article