ബിക്കിനിയിട്ട യുവതിയെ കണ്ട് യുവാവിന്റെ കണ്‍ട്രോള്‍ പോയി; പിന്തുടര്‍ന്ന് വീട്ടിലെത്തി യുവാവ് യുവതിയോട് ആവശ്യപ്പെട്ടത്

Webdunia
ശനി, 27 ഓഗസ്റ്റ് 2016 (10:45 IST)
ബൈക്കില്‍ യാത്ര ചെയ്ത യുവാവിന് സൈക്ലിംഗ് നടത്തിയിരുന്ന യുവതിയെ കണ്ട് കണ്‍ട്രോള്‍ പോയി. മനസിന്റെ നിയന്ത്രണം വിട്ടതോടെ വണ്ടി അപകടത്തില്‍പെട്ട് മിറര്‍ പൊട്ടുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് യുവാവ് യുവതിയെ പിന്തുടര്‍ന്ന് വീട്ടിലെത്തി. 
 
യുവതിയുടെ ബിക്കിനി വേഷം കണ്ടാണ് തന്റെ നിയന്ത്രണം വിട്ടതെന്നും അങ്ങനെയാണ് അപകടം സംഭവിച്ചതെന്നും അയാള്‍ പറഞ്ഞു. ഇതിന് നഷ്ടപരിഹാരം നല്‍കണമെന്നും യുവാവ് ആവശ്യപ്പെട്ടു. ആദ്യം സംഭവം തമാശയാണെന്നാണ് പെണ്‍കുട്ടി കരുതിയത്. എന്നാല്‍ കാര്യത്തിന്റെ ഗൗരവം മനസിലായത് പിന്നീടാണ്. 
 
പൊതുനിരത്തില്‍ പെണ്‍കുട്ടികള്‍ ധരിക്കേണ്ട വേഷം അല്ല ഇതെന്നും. തനിക്ക് അപകടം സംഭവിച്ചതിന് കാരണം പെണ്‍കുട്ടിയുടെ തെറ്റായ വസ്ത്രധാരണം ആണെന്നും യുവാവ് അവകാശപ്പെട്ടു. എന്നാല്‍ നഷ്ടപരിഹാരം തരാന്‍ കഴിയില്ലെന്നു പറഞ്ഞ പെണ്‍കുട്ടിയോട് തെറ്റ് ചൂണ്ടിക്കാട്ടുക മാത്രമാണ് തന്റെ ഉദ്ദേശ്യമെന്ന് പറഞ്ഞ് യുവാവ് ആശ്വസിപ്പിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. 
 
Next Article