മലാലയ്ക്ക് പാക്കിസ്ഥാനിലേക്ക് പോകാന്‍ അതിയായ ആഗ്രഹം

Webdunia
വെള്ളി, 12 ഡിസം‌ബര്‍ 2014 (13:55 IST)
നൊബേല്‍ പുരസ്കാര ജേതാവുമായ മലാലാ യൂസുഫ് സായിക്ക് സ്വന്തം നാടായ പാക്കിസ്ഥാനിലേക്ക് മടങ്ങാന്‍ അതിയായ ആഗ്രഹം. ദൈവം അനുഗ്രഹിച്ചാല്‍ അടുത്ത വര്‍ഷം തന്നെ പാകിസ്താനിലേക്ക് തിരികെ പോകുമെന്നും മലാലാ അറിയിച്ചു.

ദൈവം അനുഗ്രഹിക്കുകയാണെങ്കില്‍ ഏറ്റവും അടുത്തു തന്നെ പാക്കിസ്ഥാലേക്ക് മടങ്ങണം. തിരികെ പോകാന്‍ മനസ് നിറയെ ആഗ്രഹം ഉണ്ടെന്നും പ്രമുഖ വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തകയുമായ മലാല വ്യക്തമാക്കി. കുടുംബവുമൊത്ത് ഇംഗ്ലണ്ടിലാണ് മലാല താമസിക്കുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവര്‍ത്തിച്ചതിന് പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ വെച്ച് രണ്ടു വര്‍ഷം മുമ്പ് മലാലക്ക് നേരെ തീവ്രവാദികള്‍ വെടിവെക്കുകയായിരുന്നു.

തലയില്‍ വെടിയേറ്റ മലാലയെ കൂടുതല്‍ ചികിത്സയ്ക്കായി ബ്രിട്ടനിലെ ബെര്‍മിങ്ഹാം സിറ്റിയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമാകുകയായിരുന്നു. പിന്നീടാണ് അവര്‍ മരണത്തിന്റെ വക്കില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ച് വന്നത്. ഇംഗ്ലണ്ടില്‍ ഇരുന്നും തന്‍റെ വിദ്യാഭ്യാസവും അവകാശ പോരാട്ടവും മലാല തുടര്‍ന്നു. നോബല്‍ സമ്മാനത്തുക പാകിസ്താനിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ചെലവഴിക്കുമെന്ന് മലാല വ്യക്താമക്കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.