ബാലാവകാശ പ്രവര്‍ത്തകരായ ഇന്ത്യയുടെ കൈലാസ് സത്യാര്‍ഥിയും, പാക്കിസ്ഥാനില്‍ നിന്നുള്ള വിദ്യാര്‍ഥി മലാല യൂസഫ്‌സായിയും ഇന്നു സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം സീകരിക്കും. നോര്‍വെ തലസ്ഥാനമായ ഓസ്ലോയില്‍ നടക്കുന്ന ചടങ്ങില്‍ മെഡലും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരത്തോടൊപ്പം തുകയായ 6.60 കോടി രൂപ സത്യാര്‍ഥിയ്ക്കും മലാലയ്ക്കും പങ്കിട്ട് നല്‍കും. പാക്കിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവര്‍ത്തിച്ചതിനാണ് മലാലയെ നോബെല്‍ സമ്മാനത്തിന് തെരഞ്ഞെടുത്തത്.
ഇന്ത്യാക്കാരനായ കൈലാസ് സത്യാര്‍ഥി തെരുവിലെ അനാഥ ബാല്യങ്ങളെ സംരക്ഷിക്കുന്ന ബാലാവകാശ പ്രവര്‍ത്തകനാണ്. ഇദ്ദേഹത്തിന്റെ സേവനങ്ങളെ കണക്കിലെടുത്താണ് നോബേല്‍ സമാനം നല്‍കിയത്. മറ്റ് മേഖലകളില്‍ നോബല്‍ ജേതാക്കളായ 11 പേര്‍ക്കുള്ള പുരസ്കാരദാനച്ചടങ്ങ് സ്വീഡന്‍ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമില്‍ വച്ചായിരിക്കും നടക്കുക. തനിക്ക് ലഭിക്കുന്ന നോബല്‍ പുരസ്കാരം ഇന്ത്യയിലെ കുഞ്ഞുങ്ങള്‍ക്കായി സമര്‍പ്പിക്കുകയാണെന്ന് സത്യാര്‍ത്ഥി പറഞ്ഞു.