കുട്ടികളുടെ നൊബേലും മലാലയ്ക്ക്, ഗാസയില്‍ സ്കൂളുകള്‍ നിര്‍മ്മിക്കുമെന്ന് വാഗ്ദാനം

Webdunia
വ്യാഴം, 30 ഒക്‌ടോബര്‍ 2014 (08:23 IST)
കുട്ടികളുടെ നൊബേല്‍ പുരസ്ക്കാരം എന്നറിയപ്പെടുന്ന കുട്ടികള്‍ക്കായുള്ള അന്താരാഷ്ട്ര പുരസ്‌കാരം മലാല യൂസഫ്‌സായ് ഏറ്റുവാങ്ങി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പോരാട്ടത്തിനുള്ള ആദര സൂചകമായാണ് മലാലയ്ക്ക് പുരസ്ക്കാരം നല്‍കിയത്.

സ്വീഡിഷ് രാജ്ഞി സില്‍വിയയില്‍നിന്നാണ് മലാല യൂസഫ്‌സായ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. അന്‍പതിനായിരം ഡോളറാണ് സമ്മാനത്തുക. ഈതുക ഉപയോഗിച്ച് ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന സ്കൂളുകള്‍ പുനര്‍ നിര്‍മ്മിക്കുമെന്ന് മലാല അറിയിച്ചു.

യുഎന്‍ആര്‍ഡബ്ല്യുഎ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് സ്‌കൂളുകള്‍ നവീകരിക്കുന്നത്. 65 സ്‌കൂളുകള്‍ പുന:ര്‍നിര്‍മ്മിക്കാനാകുമെന്നാണ് പ്രതീക്ഷ. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന മലാലക്ക് സമാധാനത്തിനുള്ള ഇത്തവണത്തെ നൊബേല്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.