ഗാന്ധിജിക്ക് ലൈംഗിക ചിന്ത ഒഴിയാബാധയായിരുന്നെന്ന് ഖുസൂം വദ്ഗമ

Webdunia
ശനി, 16 ഓഗസ്റ്റ് 2014 (12:45 IST)
ജീവിതത്തില്‍ ബ്രഹ്മചര്യത്തെ പ്രചരിപ്പിച്ചിരുന്ന ഗാന്ധിജിക്ക് ലൈംഗിക ചിന്ത അലട്ടിയിരുന്നതായി പ്രശസ്ത ചരിത്രകാരി ഖുസൂം വദ്ഗമ.ലണ്ടനില്‍ ഗാന്ധിപ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് ഖുസൂം വാദ്ഗമയുടെ വിവാദ പ്രസ്താവന.

ഗാന്ധിജി ലൈംഗികതയിലുള്ള തന്റെ നിയന്ത്രണത്തെ പരീക്ഷിക്കുന്നതിനായി പലപ്പോഴും നഗ്‌നനായി  പേരക്കുട്ടികള്‍ക്കൊപ്പം ശയിച്ചിരുന്നുവെന്നും. ഇതിലൂടെ ഇവരെ  ഗിനിപന്നികളെപ്പോലെ ഉപയോഗിക്കുകയായിരുന്നുവെന്നും .സത്യങ്ങള്‍ എവിടേയും തുറന്നു പറയാന്‍ തയ്യാറാണെന്നും അതിന് തനിക്കാരെയും ഭയമില്ലെന്നും ഖുസൂം പറഞ്ഞു.

രാഷ്ട്രീയ റാലികളെ പ്രാര്‍ത്ഥനാ യോഗങ്ങള്‍ എന്ന പേരില്‍ നടത്തിയതാണ് രാജ്യത്തെ സ്ത്രീകളെ സമരത്തിന് അണിനിരത്താന്‍ സാഹായിച്ചതെന്നും ഇത്തരം റാലികളില്‍ സ്ത്രീകള്‍ പങ്കെടുത്തിരുന്നത്  ഗാന്ധിജിയുടെ വാക്കുകള്‍ കേള്‍ക്കുന്നതിനു വേണ്ടിയായിരുന്നില്ലെന്നും ഗാന്ധിജിയുടെ ദര്‍ശനം ലഭിക്കാനായിരുന്നെന്നും ഖുസൂം കൂട്ടിചേര്‍ത്തു.