പുതിയ നിയമപ്രകാരം ലക്‌സംബർഗിലെ 18 വയസിന് മുകളിലുള്ളവർക്ക് കഞ്ചാവ് ഉപയോഗിക്കാനും ഓരോ വീട്ടിലും നാല് ചെടികള്‍ വരെ വളര്‍ത്താനും അനുവാദമുണ്ടായിരിക്കും. ഇതോടെ കഞ്ചാവിന്റെ ഉത്‌പാദനവും ഉപഭോഗവും പൂർണമായും നിയമവിധേയമാക്കുന്ന ആദ്യ രാജ്യമായി ലക്‌സംബർഗ് മാറും. കഞ്ചാവിന്റെ വിത്ത് വ്യാപാരം നടത്താനും അനുവാദമുണ്ട്. എങ്കിലും പൊതുസ്ഥലത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമായി തന്നെ തുടരും.