പാകിസ്താനിലെ റോക്ക് ബാന്‍ഡിന്റെ ഔദ്യോഗിക പേജ് ബ്ളോക്ക് ചെയ്തു. താലിബാന്‍ വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് പാക് ഭരണകൂടമാണ് പേജ് ബ്ളോക്ക് ചെയ്യാന്‍ ഫെയ്സ്ബുക്കിനോട് ഉത്തരവിട്ടത്.
ഈ സംഭവത്തോടെ രാജ്യത്ത് ആവിഷ്കാര സ്വാതന്ത്യമില്ലെന്ന എന്നതിന്റെ മികച്ച തെളിവാണ് പേജ് ബ്ളോക്ക് ചെയ്ത നടപടിയെന്ന് റോക്ക് ബാന്‍ഡ് അംഗങ്ങള്‍ പറഞ്ഞു.
നാല് ലക്ഷത്തോളം ലൈക്കുള്ള ലാല്‍ എന്ന റോക്ക് ബാന്‍ഡിന്റെ ഫെയ്സ്ബുക്ക് പേജിനാണ് പാകിസ്താനില്‍ വിലക്ക്.