ഇറക്കുമതി ചെയ്ത ഭക്ഷണ പായ്‌ക്കറ്റിന് മുകളിൽ സജീവമായ കൊറോണ വൈറസിനെ കണ്ടെത്തിയെന്ന് ചൈന

Webdunia
തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (07:43 IST)
ബെയ്ജിങ്: ഇറക്കുമതി ചെയ്ത ഭക്ഷണ പായ്ക്കറ്റിന് മുകളിൽ രോഗവ്യാപനത്തിന് കാരണമാകുന്ന സജീവമയായ കൊറോണ വൈറസിന്റെ സാനിധ്യം കണ്ടെത്തിയെന്ന് ചൈന. ക്വിങ്ഡോയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ഇറക്കുമതി ചെയ്ത ശീതീകരിച്ച മത്സ്യ പായ്കറ്റിന് മുകളിലാണ് വൈറസിന്റെ സാനിധ്യം കണ്ടെത്തിയിരിയ്ക്കുന്നത്. എന്നാൽ ഭക്ഷണ പായ്ക്കറ്റ് എവിടെനിന്നാണ് എത്തിയത് എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
 
ക്വിങ്ഡോയിൽ പുതിയ കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടതിനെ തുടർന്ന് നഗരത്തിലെ വൈറസിന്റെ ഉറവിടം കണ്ടെത്താൻ നടത്തിയ പരിശോധനയിലാണ് ശീതീകരിച്ച മത്സ്യ പായ്കറ്റിന് മുകളിൽ വൈറസിന്റെ സാനീധ്യം കണ്ടെത്തിയത്. ലോകത്ത് ഇതാദ്യമായാണ് ശീതികരിച്ച ഭക്ഷണ പായ്ക്കറ്റിന് മുകളിൽ സജീവ കൊവിഡ് 19 വൈറസിനെ കണ്ടെത്തുന്നത് എന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ പറയുന്നു. ശീതീകരിച്ച ചെമ്മീൻ പായ്ക്കറ്റിൽ വൈറസിന്റെ സാനിധ്യം കണ്ടെത്തിയതിനെ തുടർന്ന് ചെമ്മീന്റെ ഇറക്കുമതി നേരത്തെ ചൈന നിരോധിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article