പാൻട്രി കാർ റെയിൽവേ നിർത്തലാക്കുന്നു, ലക്ഷ്യം 1400 കോടി അധിക ലാഭം

Webdunia
തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (07:19 IST)
ഡൽഹി: ദീർഘദൂര ട്രെയിനുകളിലെ പാൻട്രി കാർ നിർത്തലാക്കാൻ തയ്യറെടുത്ത് ഇന്ത്യൻ റെയിൽവേ. അധിക വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി. പാൻട്രി കാർ നിർത്തലാക്കുന്നതോടെ പ്രതിവർഷം ചുരുങ്ങിയത് 1,400 കൊടി രൂപ അധിക വരുമാനം ഉണ്ടാകും എന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. കോവിഡ് സാഹചര്യത്തിൽ നിലവിൽ ഓടുന്ന തീവണ്ടികളിൽ ഒന്നിലും പാൻട്രി കാറുകൾ ഇല്ല. കൊവിഡ് കഴിഞ്ഞാലും പാൻട്രി കാർ ഘടിപ്പിയ്ക്കേണ്ടതില്ല എന്നാണ് റെയിൽവേയുടെ തീരുമാനം.
 
നിലവിൽ 350 ഓളം ട്രെയിനുകളിലാണ് പാൻട്രി ഉള്ളത്. ഇവയെല്ലാം കരാർ അടിസ്ഥാനത്തിലാണ് പ്രവർത്തിയ്ക്കുന്നത്. പാൻട്രി കാറുകൾക്ക് പകരം എസി ത്രി ടയർ കോച്ചുകളായിരിയ്ക്കും ഘടിപ്പിയ്ക്കുക. പാൻട്രി നിർത്തലാക്കുന്നത് റെയിൽവേയ്ക്ക് നഷ്ടമൊന്നും ഉണ്ടാക്കില്ല. എന്നാൽ നിരവധി കരാർ ജീവനക്കാർക്ക് ജോലി നഷ്ടമാകും. പ്രധാന സ്റ്റേഷനുകളീലെ ബേസ് കിച്ചണുകളിൽ പാകം ചെയ്യുന്ന ഭക്ഷണം ദീർഘദൂര ട്രെയിനുകളിൽ ലഭ്യമാക്കാനാണ് തീരുമാനം. ഇതിനായി കൂടുതൽ സ്റ്റേഷനുകളിൽ ബേസ് കിച്ചണുകൾ ആരംഭിയ്ക്കും. ഇ-കേറ്ററങ്ങ്, സ്റ്റേഷണുകളിലെ ഭക്ഷണശാലകൾ എന്നിവയെല്ലാം ഉള്ളപ്പോൾ യാത്രക്കാർക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടാകില്ല എന്നാണ് റെയി‌ൽവേയുടെ വിലയിരുത്തൽ.

അനുബന്ധ വാര്‍ത്തകള്‍

Next Article