ലിബിയയില്‍ അഹമ്മദ് മൈതീഖിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റു. പാര്‍ലമെന്റില്‍ വന്‍ ബഹളത്തിനും പ്രതിഷേധങ്ങള്‍ക്കും നടുവിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
താല്‍ക്കാലിക പ്രധാനമന്ത്രി അബ്ദുല്ല തിന്നിയില്‍ നിന്നും അഹമ്മദ് മൈതീഖ് ചുമതല ഏറ്റെടുത്തിട്ടില്ല. മൈതീഖിനൊപ്പം പുതിയ മന്ത്രിമാരും സത്യപ്രതിജ്ഞ നടത്തി.
താല്‍ക്കാലിക പ്രധാനമന്ത്രി തല്‍സ്ഥാനത്ത് തുടരുമെന്ന് ലിബിയന്‍ ഡെപ്യൂട്ടി പ്രസിഡന്റ് തിങ്കളാഴ്ച രാവിലെ പ്രസ്താവിച്ചിരുന്നു. നിയമമന്ത്രാലയവും വോട്ടെടുപ്പ് സാധുവല്ലെന്ന നിലപാടിലാണ്.
മുന്‍ ഭരണാധികാരി മുനവര്‍ ഗദ്ദാഫിയെ പുറത്താക്കിയ 2011 ലെ ജനകീയ പ്രക്ഷോഭത്തിനുശേഷം ലിബിയയില്‍ സ്ഥിരതയുള്ള സര്‍ക്കാരിന് രൂപം കൊടുക്കാനായിട്ടില്ല.