ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമണം: പിന്നില്‍ ലഷ്കറെന്ന് അമേരിക്ക

Webdunia
വ്യാഴം, 26 ജൂണ്‍ 2014 (09:36 IST)
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ ത്വയിബയാണെന്ന് അമേരിക്ക. നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞക്ക് തൊട്ടുമുമ്പായിരുന്നു ആക്രമണം. പാകിസ്ഥാന്‍ അടക്കമുള്ള സാര്‍ക് രാജ്യതലവന്മാരെ ചടങ്ങിന് ക്ഷണിച്ച സാഹചര്യത്തിലായിരുന്നു ആക്രമണം നടന്നത്. 
 
കഴിഞ്ഞ മാസം 23നാണ് അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ഭീകരാക്രമണം ഉണ്ടായത്. ആയുധധാരികളായ ഒരു സംഘം കോണ്‍സുലേറ്റിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യത്തിന്റേയും ഐടിബിപിയുടേയും പ്രത്യാക്രമണത്തില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു.