ശിരോവസ്ത്രം ധരിച്ച സ്ത്രീയെ അജ്ഞാതൻ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. അമേരിക്കയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. കട അടച്ചശേഷം ഭർത്താവായ ഷംസുൽ അലാം ഖാനൊപ്പം വീട്ടിലേക്ക് പോകവെയാണ് നസ്മ ഖനാം എന്ന 60കാരിയെ അടിച്ചു വീഴ്ത്തിയ ശേഷം അജ്ഞാതൻ അക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നസ്മിനെ ഭർത്താവ് ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ സാധിച്ചില്ല. മുന്‍ സ്കൂള്‍ അധ്യാപികയായിരുന്ന നസ്മ മൂന്ന് കുട്ടികളുടെ മാതാവാണ്. ബാംഗ്ലാദേശ് വംശജരായ ഇരുവരും 2009ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്.