ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റിന് 92 പൈസയ്ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ റെയില്‍വേയുടെ നീക്കത്തിന് മികച്ച പ്രതികരണം. ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി ആദ്യ 25 മണിക്കൂറില്‍ മികച്ച പ്രതികരണമാണ് യാത്രക്കാരുടെ ഭാഗത്തു നിന്ന് ഉണ്ടായത്.
ആദ്യ 25 മണിക്കൂറില്‍ ടിക്കറ്റ് ബുക്ക് ചെയ്ത 40 ശതമാനം യാത്രക്കാരും ഇന്‍ഷുറന്‍സ് ഓപ്‌ഷന്‍ തെരഞ്ഞെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ചയാണ് എയര്‍ലൈന്‍സുകളിലേതിന് സമാനമായ ഇന്‍ഷുറന്‍സ് രീതി റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്തത്.
ഇന്ത്യന്‍ റയില്‍വേയുടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന ഐ ആര്‍ സി ടി സി വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 92 പൈസ അധികം നല്കിയാല്‍ യാത്രയില്‍ 10 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന പദ്ധതിയാണിത്.