മുഹമ്മദ് നബിയുടെ വിവാദ കാർട്ടൂൺ വരച്ച ഡാനിഷ് കാർട്ടൂണിസ്റ്റ് കർട്ട് വെസ്റ്റെർഗാർഡ് അന്തരിച്ചു

തിങ്കള്‍, 19 ജൂലൈ 2021 (15:13 IST)
പ്രവാചകൻ മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ചതിന്റെ പേരിൽ കടുത്ത വിമർശനങ്ങൾക്ക് വിധേയനായ ഡാനിഷ് കാർട്ടൂണിസ്റ്റ് കർട്ട് വെസ്റ്റെർഗാർഡ്(86) അന്തരിച്ചു. രോഗബാധി‌തനായി ദീർഘകാലമായി ചികിത്സയിലായിരുന്നു.
 
2005 ല്‍ ആണ് ഡാനിഷ് പത്രമായ ജയ്ല്ലാന്‍ഡ്‌സ്-പോസ്റ്റണിലാണ് കർട്ട് വെസ്റ്റെർഗാർഡിന്റെ വിവാദ കാർട്ടൂൺ പ്രസിദ്ധീകരിക്കപ്പെട്ടത്. ഇത് ലോകമെങ്ങുമുള്ള വിവിധ മുസ്ലീം സംഘടനകളുടെ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. തുടർന്ന് ഡെന്‍മാര്‍ക്കിനെതിരേ ലോകവ്യാപക രാഷ്ട്രീയ നീക്കങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഇത് ഇടയാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡാനിഷ് എംബസികള്‍ ആക്രമിക്കപ്പെട്ടു. പ്രതിഷേധങ്ങളോടനുബന്ധിച്ച് നടന്ന കലാപങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു.
 
കാർട്ടൂൺ വരച്ചതിനെ തുടർന്ന് കര്‍ട്ട് വെസ്റ്റെര്‍ഗാര്‍ഡിനു നേരെ നിരവധി വധ ഭീഷണികളും വധ ശ്രമങ്ങളും ഉണ്ടായി. കനത്ത സുരക്ഷയിൽ ആർഹസ് നഗരത്തിലായിരുന്നു വെസ്റ്റെർഗാർഡ് ഏറെകാലം കഴിഞ്ഞത്. കൊലപാതക ശ്രമങ്ങൾ പതിവായതോടെ അദ്ദേഹത്തെ പോലീസ് സുരക്ഷയിൽ അജ്ഞാതകേന്ദ്രത്തിലോട്ട് മാറ്റുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍