നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലി രാജിവച്ചു

Webdunia
തിങ്കള്‍, 25 ജൂലൈ 2016 (09:43 IST)
നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പര്തിസന്ധിക്ക് വഴിയൊരുക്കി പ്രധാനമന്ത്രി നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പര്തിസന്ധിക്ക് വഴിയൊരുക്കി പ്രധാനമന്ത്രി കെപി ഒലി രാജിവച്ചു. അവിശ്വാസ പ്രമേയം വോട്ടിനിടുന്നതിനു തൊട്ടുമുമ്പായിട്ടാണ് ഒലി രാജി സമര്‍പ്പിച്ചു. . അവിശ്വാസ പ്രമേയം വോട്ടിനിടുന്നതിനു തൊട്ടുമുമ്പായിട്ടാണ് ഒലി രാജി സമര്‍പ്പിച്ചു. 
 
നേപ്പാളി കോണ്‍ഗ്രസ്, സിപിഎന്‍-മാവോയിസ്റ്റ് സെന്റര്‍ എന്നീകക്ഷികള്‍ ചേര്‍ന്നു നല്‍കിയ അവിശ്വാസ പ്രമേയത്തിനു ഭരണസഖ്യത്തിലെ പ്രധാനപ്പെട്ട രണ്ടു കക്ഷികളായ മധേശി പീപ്പിള്‍സ് റൈറ്റ്‌സ് ഫോറം- ഡെമോക്രാറ്റിക്, രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടി എന്നിവ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് രാജി. 
 
പ്രചണ്ഡ നേതൃത്വം നല്‍കുന്ന സിപിഎന്‍- മാവോയിസ്റ്റ് സെന്റര്‍ നേരത്തെ തന്നെ ഭരണസഖ്യം വിട്ടിരുന്നു. ഒലി വാക്കു പാലിക്കുന്നില്ലെന്നും അഹംഭാവിയായ അദ്ദേഹത്തോടൊത്തു പ്രവര്‍ത്തിക്കാനാവില്ലെന്നും കഴിഞ്ഞ ദിവസവും പ്രചണ്ഡ കുറ്റപ്പെടുത്തിയിരുന്നു. 
 
Next Article