ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ സഹോദരങ്ങളായ എട്ടു കുട്ടികളെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയെ പൊലീസ് അറസ്റ്റു ചെയ്തു. ഏഴു കുട്ടികളുടെ അമ്മയും എട്ടാമത്തെ കുട്ടിയുടെ ആന്റിയുമായ മെർസേൻ വാരിയാണ് (34) പിടിയിലായത്.
ഒന്നരയ്ക്കും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള എട്ടു കുട്ടികളെ മെർസേൻ വാരിയ കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നു. കുട്ടികളുടെ മൂത്ത സഹോദരനായ ഇരുപതു വയസുകാരനാണ് വെള്ളിയാഴ്ച രാവിലെ കൊലപാതകത്തെ കുറിച്ച് പൊലീസിനെ അറിയിച്ചത്. അതേസമയം യുവതിയുടെ പേരിൽ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. ഇവര് തന്നെയാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.