കർദഷിയാനെ തോക്കിന്‍ മുനയിൽ നിർത്തി; പാരീസിലെ ഹോട്ടല്‍ മുറിയില്‍ സംഭവിച്ചതെന്ത് ?
തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (14:23 IST)
പ്രശസ്‌ത ടെലിവിഷൻ റിയാലിറ്റി താരം കിം കർദഷിയാനെ അക്രമികൾ തോക്കിന്‍ മുനയിൽ നിർത്തി കൊള്ളയടിച്ചെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രി മുഖം മറച്ച് പൊലീസ് ആണെന്ന് പറഞ്ഞ് എത്തിയവരാണ് തനിക്കു നേരെ തോക്ക് ചൂണ്ടിയതെന്നും കര്‍ദാഷിയാന്‍ പറഞ്ഞു.
കര്‍ദാഷിയാനെ കൊള്ളയടിച്ചെന്ന റിപ്പോര്‍ട്ടില്‍ വ്യക്തത കൈവന്നിട്ടില്ല. അതേസമയം, ലക്ഷക്കണക്കിന് രൂപ വിലവരുന്ന ആഭരണങ്ങള്‍ നഷ്‌ടമായെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
സംഭവസമയം കിമ്മിന്റെ മക്കളായ നോർത്ത്, പത്തു മാസം പ്രായമായ സെയിന്റ് എന്നിവർ മുറിയിൽ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. എന്നാൽ കിമ്മിന് അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് അവരുടെ വക്‌താവ് അറിയിച്ചു.
ഈ സംഭവം നടക്കുന്ന സമയത്ത് ന്യൂയോര്‍ക്കില്‍ മ്യൂസിക് ഷോ അവതരിപ്പിക്കുകയായിരുന്നു കര്‍ദാഷിയാന്റെ ജീവിത സുഹൃത്ത് കെയ്ന്‍ വെസ്റ്റ്. ഈ വിവരം അറിഞ്ഞയുടന്‍ തന്നെ കെയ്ന്‍ വെസ്‌റ്റ് പരിപാടി നിര്‍ത്തി.
യുഎസിലെ പ്രമുഖ സെലിബ്രിറ്റികളിൽ ഒരാളായ കിം ഫാഷൻ വീക്കിനായി പാരീസിലെത്തിയതാണ്. ഞാറാഴ്‌ച വൈകുന്നേരം അവർ ഒരു ഷോയിൽ പങ്കെടുത്തിരുന്നു.