ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 19 ഡിസം‌ബര്‍ 2024 (17:57 IST)
സ്ത്രീ വെറുമൊരു അടുക്കളക്കാരില്ലെന്ന് ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി. രാജ്യത്തിനകത്ത് ഹിജാബ് നിയമങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ നടമാടുമ്പോഴാണ് ഖമേനി എക്‌സില്‍ ഇക്കാര്യം കുറിച്ചത്. ഒരു പൂവാണ് സ്ത്രീയെന്നും പൂവിനെ പരിപാലിക്കുന്നത് പോലെയാകണം ഒരു സ്ത്രീയോട് പെരുമാറേണ്ടതെന്നും കുറിപ്പില്‍ ഖമേനി പറഞ്ഞു. 
 
പൂവിനെ നല്ലതുപോലെ പരിചരിക്കേണ്ടതുണ്ട്. അതിന്റെ പുതുമയും സുഖകരമായ പരിമളവും പ്രയോജനപ്പെടുത്തുകയും അന്തരീക്ഷത്തെ സുഗന്ധപൂരിതമാക്കാന്‍ ഉപയോഗിക്കുകയും വേണമെന്ന് പറഞ്ഞു. പിന്നാലെ പങ്കുവെച്ച മറ്റൊരു കുറിപ്പില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്തമായ യോഗ്യതകളാണ് ഉള്ളതെന്നും കുടുംബത്തിന്റെ ചെലവുകള്‍ നോക്കാനുള്ള ഉത്തരവാദിത്വം പുരുഷനാണെന്നും കുഞ്ഞുങ്ങളെ പരിപാടികേണ്ടതിന്റെ ചുമതല സ്ത്രീകള്‍ക്കാണെന്നും പറഞ്ഞു.
 
ഇത് ഒരിക്കലും മേധാവിത്വത്തെ സൂചിപ്പിക്കുന്നതല്ലെന്നും പുരുഷന്മാരുടെയും സ്ത്രീകളുടെ അവകാശങ്ങള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കാനാകില്ലെന്നും അദ്ദേഹം രണ്ടാമത്തെ കുറിപ്പില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article