ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ നിന്നുള്ള മലയാളി നഴ്സുമാരുടെ ആദ്യ സംഘം എത്തി. ദുബായില്‍ നിന്നുള്ള എമിറൈറ്റ്സ് വിമാനത്തില്‍ രാവിലെ 8.45നാണ് ഇവര്‍ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. 44 പേരാണ് തിരികെ ലിബിയയില്‍ നിന്നും മടങ്ങിയെത്തിയത്. അടുത്ത സംഘം നാളെ എത്തും.
ഇന്നലെ വൈകുന്നേരമാണ് ഇവര്‍ ടുണേഷ്യയുടെ അതിര്‍ത്തിയില്‍ എത്തിചേര്‍ന്നത്. നോര്‍ക്ക നെടുമ്പാശേരിയില്‍ പ്രത്യേക സംവിധാനം നഴ്സുമാരെ സ്വീകരിക്കാന്‍ ഒരുക്കിയിരുന്നു. നെടുമ്പാശേരിയിലെത്തുന്ന നഴ്സുമാര്‍ക്ക് വഴിച്ചെലവിനായി രണ്ടായിരം രൂപ വീതം നല്കി.
ലിബിയയില്‍ പുറത്തിറങ്ങിയാല്‍ കൊള്ളയടിക്കുന്ന അവസ്ഥയാണ് ഉള്ളതെന്നും തിരിച്ചെത്തുമെന്നു പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും തിരിച്ചെത്തിയ നഴ്സുമാര്‍ പറഞ്ഞു.