മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ കൊണ്ട് നിര്‍മിച്ച പള്ളി പ്രശസ്‌തമാകുന്നു. തെക്കുപടിഞ്ഞാറന്‍ പോളണ്ടിലെ സ്സേര്‍മനയിലാണ് അസ്ഥികള്‍കൊണ്ടുള്ള പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിലാണ് ഈ പള്ളി പണി കഴിപ്പിച്ചത്.
മാരകമായ പകര്‍ച്ച വ്യാധികള്‍ക്കൊപ്പം യുദ്ധവുമുണ്ടായതോടെ പ്രദേശത്തെ ആളുകള്‍ ഇല്ലാതാകുകയായിരുന്നു. പ്ലേഗ്, കോളറ എന്നീ രോഗങ്ങളാണ് സ്സേര്‍മനയില്‍ പടര്‍ന്നു പിടിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചുവെങ്കിലും 70,000 ആള്‍ക്കാരുടെ അസ്ഥികൂടങ്ങളും തലയോട്ടികളും സെമിത്തേരിയില്‍ നിന്ന് കുഴിച്ചെടുത്ത് പിന്നീട് പള്ളി പണിയുകയായിരുന്നു.
1419 മുതല്‍ 1434 വരെ നടന്ന ഹുസൈറ്റ് യുദ്ധത്തില്‍ മരിച്ചവരുടെ അസ്ഥികളാണ് പള്ളി പണിയാനായി കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. പള്ളിയിലെ തൂണുകള്‍, അള്‍ത്താര, നാല് അലങ്കാര വിളക്കുകള്‍, മെഴുകു തിരി സ്‌റ്റാന്‍ഡുകള്‍, പള്ളിയിലുള്ള വലിയ പാത്രം, ആറ് പിരമിഡ് എന്നിവ കുഴിച്ചെടുത്ത അസ്ഥികള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.
പള്ളിയിലെ പ്രധാന ഭാഗങ്ങള്‍ തലയോട്ടികള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. കൂടാതെ പള്ളിയിലെ ഭൂഗര്‍ഭ അറയും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് അസ്ഥികള്‍ കൊണ്ടാണ്. സ്‌കള്‍ ചാപ്പല്‍, കപ്ലിക സസക് എന്നൊക്കെയാണ് ഈ പള്ളി അറിയപ്പെടുന്നത്.
നിരവധി ആളുകളാണ് ഇപ്പോള്‍ പള്ളി കാണുന്നതിനായി എത്തുന്നത്. സന്ദര്‍ശകര്‍ക്കായി പ്രത്യേക സൌകര്യവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.