തകര്‍ന്ന് കൊണ്ടിരിക്കുന്ന യുഡിഎഫിനെ രക്ഷിക്കാന്‍ സിപിഐയെ കരുവാക്കേണ്ടെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. നടുറോഡില്‍ നഗ്നനായി നില്‍ക്കുന്ന ആളെ കെട്ടിപ്പിടിക്കാന്‍ ആരും മുന്നോട്ട് വരില്ലെന്നും കാനം പറഞ്ഞു. സിപിഐ, യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തിയത് ആരോട്, എപ്പോള്‍ എന്ന് വ്യക്തമാക്കണമെന്നും കാനം ആവശ്യപ്പെട്ടു.
നേരത്തെ എല്‍ഡിഎഫിലെ ഒരു പ്രമുഖ കക്ഷി യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും അര്‍ഹമായ സ്‌ഥാനവും പരിഗണനയും ലഭിച്ചാല്‍ ഈ പാര്‍ട്ടി ഉടന്‍ യുഡിഎഫില്‍ ചേരുമെന്നും മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ് പറഞ്ഞിരുന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ഇടതുമുന്നണിയില്‍ സി പി ഐയും വി എസ് അച്യുതാനന്ദന്‍ സി പി എമ്മിലും ഉണ്ടാവില്ലെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് എം എം ഹസനും പറഞ്ഞിരുന്നു.