അഫ്ഗാനിസ്താനില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു

Webdunia
ശനി, 14 ജൂണ്‍ 2014 (13:16 IST)
കനത്ത സുരക്ഷയില്‍ അഫ്ഗാനിസ്താനില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. ഏപ്രില്‍ 5ന് നടന്ന തെരഞ്ഞെടുപ്പില്‍ ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും 50 ശതമാനം വോട്ട് ലഭിക്കാത്തതിനാലാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടത്തുന്നത്. മുന്‍ വിദേശകാര്യ മന്ത്രി അബ്ദുല്ല അബ്ദുല്ല, മുന്‍ ലോകബാങ്ക് ഉദ്യോഗസ്ഥന്‍ അശ്റഫ് ഗനി എന്നിവരാണ് ഹമീദ് കര്‍സായിയുടെ പിന്‍ഗാമിയാവാന്‍ മത്സരിക്കുന്നത്.

കനത്ത സുരക്ഷയാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 200,000 സൈനികരെ രാജ്യത്തുടനീളം വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് താലിബാന്റെ ഭീഷണിയെ തുടര്‍ന്നാണ് രാജ്യത്ത് ശക്ത്മായ സുരക്ഷ ഏര്‍പ്പെടുത്തിയത്.