ഒമിക്രോൺ: യുഎസിൽ പ്രതിദിന കൊവിഡ് രോഗികൾ ഒരു ലക്ഷം കടന്നു, മരണനിരക്ക് ഉയർന്നേക്കാമെന്ന് ജോ ബൈഡൻ

Webdunia
വെള്ളി, 17 ഡിസം‌ബര്‍ 2021 (12:20 IST)
കൊവിഡ് 19ന്റെ ഒമിക്രോണ്‍ വകഭേദം കാരണം അമേരിക്കയില്‍ അതിതീവ്ര രോഗവ്യാപനമുണ്ടാകുമെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്. തീവ്രരോഗവ്യാപനമുണ്ടായാൽ രാജ്യത്ത് മരണനിരക്ക് ഉയരാമെന്നും അദ്ദേഹം കൂട്ടിചേർത്തു. 
 
രോഗവ്യാപപനം തടയാന്‍ ബൂസ്റ്റര്‍ ഡോസുകളെടുക്കണമെന്നും ഇനിയും വാക്‌സിനെടുക്കാത്തവര്‍ അതിനായി മുന്നോട്ട് വരണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നതോടെയാണ് ബൈഡന്റെ മുന്നറിയിപ്പ്. 
 
ഒമിക്രോണ്‍ വകഭേദം പിടിമുറുക്കിയതോടെ പല യൂറോപ്യന്‍ രാജ്യങ്ങളും യാത്രാ നിയന്ത്രണം ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article