എത്രയും വേഗം അമേരിക്കന്‍ പൗരന്മാര്‍ ഉക്രൈനില്‍ നിന്ന് മടങ്ങിവരണമെന്ന് മുന്നറിയിപ്പ് നല്‍കി ജോ ബൈഡന്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 11 ഫെബ്രുവരി 2022 (14:15 IST)
എത്രയും വേഗം അമേരിക്കന്‍ പൗരന്മാര്‍ യുക്രൈനില്‍ നിന്ന് മടങ്ങിവരണമെന്ന് മുന്നറിയിപ്പ് നല്‍കി ജോ ബൈഡന്‍. എന്‍ബിസി ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ജോ ബൈഡന്‍ ഇക്കാര്യം പറഞ്ഞത്. ഒരു ഭീകര സംഘടനയുമായി ഏറ്റുമുട്ടുന്നതല്ല ഇതെന്നും ലോകത്തെ ഏറ്റവും വലിയ സൈന്യവുമായുള്ള ഇടപാടാണെന്നും സാഹചര്യം വ്യത്യസ്തമാണെന്നും ബൈഡന്‍ പറഞ്ഞു.
 
അതേസമയം അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി സൈന്യം ഉക്രൈനില്‍ പോകുമെന്നും പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു. ജനുവരി 23ന് അമേരിക്കന്‍ നയതന്ത്രജ്ഞരെയും ബന്ധുക്കളെയും അമേരിക്ക ഉക്രൈനില്‍ നിന്ന് തിരിച്ചുവിളിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article