ജെനിഫര്‍ ലോറന്‍‌സിന്റെ വീടിന് പുറത്ത് പത്ത് യുവാക്കള്‍ ഉറങ്ങുന്നുണ്ട്; പകല്‍ നേരത്തും കഴുകന്‍ കണ്ണുമായി അവര്‍ കാത്തിരിക്കുന്നു- ഹോളിവുഡ് സുന്ദരിയുടെ രാത്രികള്‍ ഭയത്തോടെ!

തിങ്കള്‍, 23 മെയ് 2016 (09:40 IST)
2012ലെ ഓസ്‌കാര്‍ ജേതാവും ഹോളിവുഡ് നടിയുമായ ജെനിഫര്‍ ലോറന്‍‌സ് നിരാശയിലാണ്. വസതിക്കു മുന്നില്‍ പത്ത് യുവാക്കള്‍ എന്നും കാവല്‍ക്കാരെ പോലെ തന്നെ കാത്തിരിക്കുന്നതാണ് അവരുടെ നല്ല ദിവസങ്ങള്‍ നശിപ്പിക്കുന്നത്. പുതിയതും വ്യത്യസ്ഥവുമായ ഫോട്ടോകള്‍ എടുക്കാനാണ് ഇവര്‍ വീടിന് മുന്നില്‍ രാത്രിയും പകലും കാത്തിരിക്കുന്നത്.

യുവാക്കള്‍ വീടിന് മുന്നില്‍ നിന്ന് പോകാത്തത് തനിക്ക് മടുപ്പുണ്ടാക്കുന്നുവെന്നാണ് ജെനിഫര്‍ പറയുന്നത്. എന്നും ഇവരെ കണികണ്ട് ഉണരുന്നതും പുറത്തേക്ക് പോകേണ്ടിവരുന്നതും സമ്മര്‍ദ്ദം സമ്മാനിക്കുന്നുണ്ട്. ഈ കാഴ്‌ച അത്ര സുഖകരമല്ലെങ്കിലും തനിക്ക് പരാതിയൊന്നുമില്ല. ഞാന്‍ പരാതിയുമായി അധികാരികളെ സമീപിച്ചാല്‍ അവര്‍ പിണങ്ങി പോകും അത് എനിക്ക് ഇഷ്‌ടമെല്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്.

എന്റെ അതേ അവസ്ഥ അനുഭവിക്കുന്ന നിരവധി പേര്‍ ഉണ്ട്. അവരുമായി സംസാരിച്ചപ്പോള്‍ തന്റെ പ്രശ്‌നം നിസാരമാണെന്ന് വ്യക്തമായി. പിന്നെ അവര്‍ പിണങ്ങി പോയാല്‍ എന്നോട് പിണക്കം തോന്നാന്‍ സാധ്യതയുണ്ട്. അത് ഞാന്‍ ഇഷ്‌ടപ്പെടുന്നില്ല. എന്നാല്‍, പതിവായി അവരെ കാണുന്നതില്‍ കുറച്ച് മറ്റുപ്പുണ്ടെന്നും ജെനിഫര്‍ പറഞ്ഞു.

2012-ല്‍ മികച്ച നടിക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ച നടിയാണ് ജെനിഫര്‍ ലോറന്‍‌സ്. എക്‍സ് മെന്‍- അപകാലിപ്‌സെ എന്ന ചിത്രമാണ് അവരെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.  


വെബ്ദുനിയ വായിക്കുക