ജപ്പാന്റെ ആയുസ് ഇനി ഒരു നൂറു വര്‍ഷം കൂടി മാത്രം!

Webdunia
തിങ്കള്‍, 27 ഒക്‌ടോബര്‍ 2014 (18:07 IST)
അഗ്നി പര്‍വ്വത സ്ഫോടനങ്ങളുടെയും ഭൂകമ്പങ്ങളുറ്റെ സ്ഥിരം വേദിയായ ജപാന് നൂറു വര്‍ഷങ്ങള്‍ക്കപ്പുറം കടക്കില്ലെന്ന് പഠനങ്ങള്‍. അഗ്നിപര്‍വ്വത സ്‌ഫോടനത്താല്‍ അടുത്ത നൂറുവര്‍ഷത്തിനിടെ ജപ്പാന്‍ ഇല്ലാതാകുമെന്നാണ് പുതിയ പഠനം പറയുന്നത്. ജപ്പാനിലെ കോബ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

അടുത്ത നൂറു വര്‍ഷത്തിനിടയില്‍ ജപ്പാനില്‍ അഗ്നിപര്‍വ്വതങ്ങളുടെ വന്‍ സ്‌ഫോടനുമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്‌ഫോടനത്തില്‍ നിരവധി ജനങ്ങള്‍ ലാവാപ്രവാഹത്താല്‍ മൂടപ്പെടും. പൊടിയും ചാരവും മൂലം ജപ്പാനില്‍ ജീവിതം അസാധ്യമായിത്തീരും, 95 ശതമാനം ജനങ്ങളും സ്‌ഫോടനത്തില്‍ ഇല്ലാതാകുമെന്നാണ് പഠനത്തില്‍ പറയുന്നത്.

ജപ്പാനിലെ ക്യുഷു ദ്വീപിലെ അഗ്നിപര്‍വ്വതമുഖത്തെക്കുറിച്ച് പഠിച്ച ശേഷമാണ് ഇവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 1995 ലെ കണക്കുകളനുസരിച്ചാണ് ഇവര്‍ ജപ്പാന്റെ ആയുസ് പ്രവചിച്ചിരിക്കുന്നത്. ജപ്പാനില്‍ തുടര്‍ച്ചയായി ഉണ്ടായിരിക്കുന്ന ഭൂചലനങ്ങള്‍ സ്‌ഫോടനത്തിനുളള സാധ്യത വര്‍ധിപ്പിക്കുന്നതായി ഗവേഷകര്‍ പറയുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.