ഇറാഖില്‍ ഇതുവരെ കൊല്ലപ്പെട്ടത് ആയിരങ്ങള്‍

Webdunia
ബുധന്‍, 25 ജൂണ്‍ 2014 (10:57 IST)
ആഭ്യന്തര കലാപം രൂക്ഷമായ ഇറാഖില്‍ ഇതുവരെ ആയിരത്തിലധികംപേര്‍ കൊല്ലപ്പെട്ടന്ന് ഐക്യരാഷ്ട്ര സഭ. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ കണക്കാണ് പുറത്തു വന്നിരിക്കുന്നത്.

ജൂണ്‍ അഞ്ചുമുതല്‍ 1075 പേര്‍ കൊല്ലപ്പെടുകയും 658 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ജനീവയിലെ മനുഷ്യാവകാശ ഓഫിസ് വക്താവ് റൂപെര്‍ട്ട് കോള്‍വില്ലെയാണ് ഈ കാര്യം വ്യക്തമാക്കിയത്.

757 സാധരണക്കാര്‍ മരിക്കുകയും 599 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബഗ്ദാദിലും തെക്കന്‍ മേഖലയിലുമായി 318 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ സൈനികര്‍, പൊലീസ്, വിമതര്‍, കുട്ടികളും ഉള്‍പ്പെടും.

കൂടുതല്‍ പേരും മരിച്ചത് ബോംബ് സ്ഫോടനങ്ങളിലാണ്. പതിനായിരക്കണക്കിനാളുകള്‍ വീട് വിട്ട് ഒളിച്ചോടി അത്രയും തന്നെ വീടുകളും തകര്‍ന്നിട്ടുണ്ട്. ശിയ ഭൂരിപക്ഷ മേഖലയായ താല്‍ അഫാറില്‍ 31 തടവുകാരെ കുട്ടക്കൊല ചെയ്തു. നിനെവെ, ദിയാല, സലാ ഹുദ്ദീന്‍ പ്രവിശ്യകളിലാണ് കൂടുതല്‍ പേരും കൊല്ലപ്പെട്ടത്.