ഭീകര സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ പതാകയുമേന്തി ജമ്മു കശ്മീരില്‍ വീണ്ടും പ്രകടനം. ശ്രീനഗറിലെ ജാമിയ പള്ളിക്ക് സമീപമാണ് ഐ എസിന്റേയും പാകിസ്ഥാന്റേയും പതാകയേന്തി യുവാക്കള്‍ പ്രകടനം നടത്തിയത്. സംഭവത്തില്‍ 12 ഓളം യുവാക്കള്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.
ഇവര്‍ സ്ഥിരമായി ഇത്തരം പ്രകടനങ്ങളില്‍ പങ്കെടുക്കുന്നവരാണെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇവരെ തിരിച്ചറിഞ്ഞത് എന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളില്‍ പത്തിലേറെ തവണ ഇത്തരം പ്രകടനങ്ങള്‍ കശ്മീരിൽ അര നടന്നുവെന്നാണ് റിപ്പോർട്ട്.