അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ജെയിംസ് ഫോളിയുടെ തലയെടുത്തത് ബ്രിട്ടീഷുകാരനായ ജോണ്‍ എന്ന ആളാണെന്ന് റിപ്പോര്‍ട്ടുകള്‍.
ബ്രിട്ടീഷ്, യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇതേപ്പറ്റി അന്വേഷിച്ച് വരികയാണ്. ഇയാളുടെ സംസാരശൈലിയെ പിന്തുടര്‍ന്നുള്ള അന്വേഷണത്തില്‍ നിന്നാണ് ബ്രിട്ടീഷ് പോരാളികളുടെ നേതാവും ജനങ്ങളെ ബന്ദികളാക്കുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ചയാളുമായ ജോണിലേക്ക് എത്തിയത്.
ഇയാള്‍ ഇപ്പോള്‍ സിറിയയിലെ റഖയില്‍ പ്രവര്‍ത്തിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.വിദ്യാസമ്പന്നനും ബുദ്ധിമാനുമായ ജോണ്‍ സംഘടനയോട് അതീവ പ്രതിബദ്ധത പുലര്‍ത്തുന്നയാളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.