മയക്കുമരുന്ന് കേസിൽ ജാക്കി ചാന്റെ മകൻ ജയ്സി ചാനും സുഹൃത്തും പിടിയില്‍. ഇരുപത്തിമൂന്നുകാരനായ സിനിമ താരം തായ് വാൻ കായ്കോ ചെൻ തൂംഗാണ് ജയ്സി ചാന്റെ കൂടെ പിടിയിലായത്.
താരങ്ങള്‍ മയക്കുമരുന്നും ലഹരിയും കൂടുതലായി ഉപയോഗിക്കുന്നതായി അന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ രണ്ടു വർഷമായി നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ് നടന്നത്. ജയ്സി ചാന്റെ ബീജിംഗിലെ ഡോങ് ചെങ് ജില്ലയിലെ വസതിയിൽ നിന്ന് 100 ഗ്രാം മരിജുവാന കണ്ടെത്തിയതായും മൂത്ര പരിശോധനയിൽ മയക്കുമരുന്നുപയോഗം സ്ഥിരീകരിച്ചതായും പൊലീസ് വ്യക്തമാക്കി.
ബുധനാഴ്ച മുതൽ ഇവർ ചൈനീസ് ട്വിറ്റർ എന്നറിയപ്പെടുന്ന വൈബോ മൈക്രോ ബ്ലോഗിങ് സൈറ്റിൽ സജീവമല്ലെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.